Why the foundation Coaching is essential for Your Child?

Foundation Coaching അറിയേണ്ടതെല്ലാം

എന്താണ് ഫൗണ്ടേഷൻ പ്രോഗ്രാം ?

സ്കൂളിൽ പഠനകാലത്ത് തന്നെ ഭാവിയിലെ മത്സര പരീക്ഷകൾക്ക് വേണ്ടി വിദ്യാർഥികളെ തയ്യാറെടുപ്പിക്കുന്ന പരിശീലന പരിപാടിയാണ് ഫൗണ്ടേഷൻ പ്രോഗ്രാം.

ഏതൊക്കെ വിഷയങ്ങളാണ് ഫൗണ്ടേഷൻ പ്രോഗ്രാമിൽ പഠിപ്പിക്കുന്നത് ?

സയൻസ്, ഗണിതം, സയൻസ്, മാനേജ്മന്റ്, ജി കെ കറണ്ട് അഫേഴ്സ്തു, പേഴ്സണാലിറ്റി ഡെവലൊപ്മെൻറ് തുടങ്ങി മത്സര പരീക്ഷകൾക്ക് പ്രാധാന്യം നൽകുന്ന വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നു

ഏതൊക്കെ മത്സരപരീക്ഷകൾക്കാണ് കെരീത്ത് എൻട്രൻസ് ഫൗണ്ടേഷൻ നൽകുന്നത് ?

സിവിൽ സർവീസ്, നീറ്റ് , IIT -JEE , KEAM ബാങ്കിംഗ് , UPSC, SSC ,KAS തുടങ്ങി മത്സര പരീക്ഷകളിലും ഉയർന്ന റാങ്കോടെ പാസാകുവാൻ ഫൗണ്ടേഷൻ കോച്ചിംഗ് നൽകുന്നു

ഏതു ക്ലാസ് മുതൽ ഫൗണ്ടേഷൻ ക്ലാസിൽ ചേരാം ?

അഞ്ചാം ക്ലാസ് മുതൽ പഠിക്കുന്നവർ ഫൗണ്ടേഷൻ ക്ലാസിൽ ചേരാവുന്നതാണ്

ഫൗണ്ടേഷൻ പ്രോഗ്രാം എഫക്റ്റീവ് ആണോ ?

അതെ. സ്കൂൾ തലം മൂതൽ അടിസ്ഥാനപരമായ തത്വങ്ങൾ മനസ്സിലാക്കിയും എല്ലാ വിഷയങ്ങളിലും മികച്ച പരിശീലനം നേടിയും മത്സരപരീക്ഷകൾ ആത്മവിശ്വാസത്തോടെ എഴുതി ഉയർന്ന റാങ്ക് നേടുവാൻ ഫൗണ്ടേഷൻ പ്രോഗ്രാം സഹായിക്കും.

സ്കൂൾ പഠനവും ഫൗണ്ടേഷൻ പ്രോഗ്രാമും ഒരുമിച്ചു പഠിക്കാൻ കഴിയുമോ ? ഇതൊരു അധിക ഭാരം ആകുമോ ?

ഇല്ല. സ്കൂൾ പഠനത്തോടൊപ്പം അവർ പഠിക്കുന്ന വിഷയങ്ങൾ ഏറ്റവും ലളിതമായി മനസ്സിലാക്കാനുള്ള ടിപ്‌സ് , ടെക്‌നിക്‌സ് , സിസ്റ്റംസ് എന്നിവ ഈ ഫൗണ്ടേഷൻ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വേഗത്തിൽ വായിക്കാനും ഓർമ്മയിൽ സൂഷിക്കാനുമുള്ള പരിശീലനം നൽകുന്നതിനാൽ സ്കൂൾ പഠനവും എളുപ്പമാക്കാം. വളരെ കുറച്ചു സമയം മാത്രം ഫൗണ്ടേഷൻ ക്ലാസ്സിനും ചെലവിട്ടാൽ മാത്രം മതിയാകും

സ്കൂൾ ടീച്ചിങ്ങും ഫൌണ്ടേഷൻ കോച്ചിങ്ങും തമ്മിലുള്ള വ്യതാസമെന്താണ് ? സ്കൂളിലും ഏതു അല്ലേ പഠിപ്പിക്കുന്നത്

സ്കൂൾ എക്സാമുകൾ ഡിസ്ക്രിപ്റ്റീവ് ടൈപ്പ് ആൻസേഴ്സിന് പ്രാധാന്യം നൽകുമ്പോൾ ഫൗണ്ടേഷൻ പ്രോഗ്രാം പരിശീലനം ലഭിക്കുന്ന വിദ്യാർത്ഥികൾ ഒബ്ജക്റ്റീവ് ടൈപ്പ് ക്വസ്റ്റ്യൻസ് അഥവാ മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് ആൻസർ ചെയ്യാൻ പഠിപ്പിക്കുന്നു. ഒരു ചോദ്യത്തിന് ഉത്തരം എഴുതുമ്പോൾ തന്നെ മറ്റ് നാല് ഓപ്ഷനുകളെ കുറിച്ച് വ്യക്തമായ പഠനവും ധാരണയും ഫൗണ്ടേഷൻ കോച്ചിങ്ങിൽ ലഭിക്കുന്നുതിനാൽ പഠനതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുത്തിനും പഠനം ലളിതമാക്കാനും സഹായിക്കുന്നു

അദ്ധ്യാപകരും പരിശീലകരും പരിചയസമ്പന്നരാണോ ?

അത്തെ. സബ്ജക്ട് കൈകാര്യം ചെയ്യാൻ കഴിവുള്ള മികച്ച അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് വർഷങ്ങൾ പരിശീലന പരിചയമുള്ള എൻട്രൻസ് അധ്യാപകരും, നീറ്റ്, സിവിൽ സർവീസ് ഉൾപ്പടെ വിവിധ മത്സര പരീക്ഷകളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നതിനാൽ ഏറ്റവും ലളിതമായി വിഷയങ്ങൾ പഠിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു

എന്തുകൊണ്ടാണ് ഫുൾ എ പ്ലസ് വാങ്ങുന്ന പല വിദ്യാർത്ഥികളും മത്സരപരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കാത്തത് ?

അവർക്ക് വിഷയത്തെക്കുറിച്ച് അറിയാത്തതു കൊണ്ടല്ല അതിലുപരി വിഷയങ്ങൾ സമയബന്ധിതമായി പഠിക്കുവാനും പരീക്ഷ ഹാളിൽ ലഭിക്കുന്ന സമയത്തിനുള്ളിൽ ഉത്തരങ്ങൾ രേഖപ്പെടുത്തുവാനും കഴിയാതെ പോകുന്നതാണ്. ഇതിനൊരു പരിഹാരമായി ഫൗണ്ടേഷൻ കോച്ചിങ്

പത്താം ക്ലാസിനു ശേഷമുള്ള എൻട്രൻസ് പരീക്ഷക്ക് എപ്പോൾ തയാറെടുക്കേണ്ടതുണ്ടോ ?

സ്കൂൾതലം മുതൽ ഫൗണ്ടേഷൻ കോച്ചിംഗ് ലഭിക്കുന്ന വിദ്യാർത്ഥികൾ എൻട്രൻസ് പരീക്ഷകളിൽ ആദ്യ ചാൻസിൽ തന്നെ ഉയർന്ന റാങ്കോടെ എൻട്രൻസ് ക്ലിയർ ചെയ്യുന്നതായി കണ്ടുവരുന്നു. പത്താം ക്ലാസിനു ശേഷം പഠനം ആരംഭിക്കുന്ന വിദ്യാർത്ഥികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ വിഷയങ്ങൾ പഠിക്കേണ്ടത് ആവശ്യമായി വരുന്നതിനാൽ ഏറ്റവും കൂടുതൽ സ്ട്രെസും ടെൻഷനും അനുഭവിക്കേണ്ടിവരുന്നു. ഇത് കുട്ടികളുടെ മാനസിക നിലയെയും പഠനത്തോടുള്ള താൽപര്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട് അതിനാൽ അഞ്ചാം ക്ലാസ് മുതൽ എൻട്രൻസ് പ്രിപ്പറേഷൻ ആരംഭിക്കാം.

എപ്പോഴൊക്കെയാണ് ക്ലാസുകൾ നടത്തപ്പെടുന്നത്?

ഓൺലൈനിലും ഓഫ് ലൈനുകളിലുമായി പ്രോഗ്രാമുകൾ നടത്തപ്പെടുന്നു

എപ്പോഴൊക്കെയാണ് ക്ലാസുകൾ നടത്തപ്പെടുന്നത്?

ഓൺലൈനിലും ഓഫ് ലൈനുകളിലുമായി പ്രോഗ്രാമുകൾ നടത്തപ്പെടുന്നു ഓൺലൈൻ പ്രോഗ്രാമുകൾ എല്ലാ മാസവും ഒന്നാം ഞായറാഴ്ചയും നാലാ ഞായറാഴ്ചകളിലും ഉച്ചതിരിഞ്ഞ് 1.30 PM- 5.00PM വരെ ലൈവ് ആയി ക്ലാസുകൾ നടത്തപ്പെടുന്നു

ക്ലാസ്സ് റൂം സെഷനുകൾ നടത്തുന്നത് എങ്ങനെയാണ്?

ക്ലാസ്സ് റൂം സെഷനുകൾ സെക്കൻഡ് സാറ്റർഡേ/ സൺഡേ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും വെക്കേഷനുകളിലും  അംഗീകൃത സെൻററുകളിലും ആയി ക്ലാസുകൾ നടത്തപ്പെടും

എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ?

പ്രോഗ്രാമിൽ ചേർന്ന് പഠിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടപ്പെടുന്ന കോഴ്സ് തിരഞ്ഞെടുത്തു പഠിക്കാൻ ഓൺലൈനായി അപേക്ഷിക്കുന്നതാണ് ഓരോ പ്രോഗ്രാമിന്റെയും പഠനം സമയം, സിലബസ് തുടങ്ങി വിശദവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ് വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾക്ക് അനുസരിച്ച് കോഴ്സുകൾ ആരംഭിക്കുന്ന സമയത്ത് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്

സ്കോളർഷിപ്പുകൾ ലഭ്യമാണോ ?

ഓരോ കോഴ്സുകളിലും പ്രത്യേകം സ്കോളർഷിപ്പുകൾ ലഭ്യമാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന  വിദ്യാർത്ഥികൾക്ക് ഫീസിൽ ഇളവ് ലഭിക്കുന്നതും സ്കോളർഷിപ്പോടെ പഠനം തുടരാവുന്നതുമാണ്

സ്കൂൾ പഠനത്തോടൊപ്പം ഫൗണ്ടേഷൻ കോച്ചിങ് ലഭിക്കുന്നവർ ആദ്യ ചാൻസിൽത്തന്നെ എൻട്രൻസ് പരീക്ഷകളിൽ വിജയിക്കാൻ കഴിയുന്നു. അതിനാൽ നിങ്ങളുടെ കുട്ടിക്കും ഈ ഫൗണ്ടേഷൻ കോച്ചിങ് നൽകു അവർ ടെൻഷൻ ഫ്രീയായി പഠിച്ചുവളരട്ടെ.

Read More

ജോലി ഒന്നും ആയില്ല അല്ല ?

ഇഷ്ടപ്പെട്ട ജോലി നേടാൻ അറിയേണ്ടതെല്ലാം

പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളിൽ വളരെ ചെറിയ ശതമാനം മാത്രമാണ് മെച്ചപ്പെട്ട ജോലിയിൽ പ്രവേശിക്കുന്നത് കോളേജ് പഠനം പൂർത്തീകരിക്കുന്ന പലർക്കും അവർ പഠിച്ച വിഷയത്തിന് അനുസൃതമായുള്ള ജോലികൾ ലഭിക്കുന്നത് വളരെ വിരളമാണ്. എന്താണ് ഇതിൻറെ കാരണം ? എന്തുകൊണ്ട് വിദ്യാർത്ഥികൾ അവർ പഠിച്ച വിഷയത്തിൽ ജോലി ലഭിക്കുന്നില്ല? ഉയർന്ന മാർക്കോടെ കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾ അവർക്ക് ആഗ്രഹിച്ച ജോലി നേടുവാൻ കഴിയാത്തത് എന്തുകൊണ്ടാണ്? യൂണിവേഴ്സിറ്റി തലത്തിൽ ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ പലരും അഭിമൂഹീകരിക്കുന്ന ഒരു പ്രശ്നമാണിത്. ഇഷ്ടപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നതും പ്രവേശിച്ച ജോലി കൃത്യമായി ചെയ്തു മുന്നോട്ടു പോകാൻ കഴിയുന്നതും ഒരു സ്കിൽ ആണ് എത്ര നല്ല മാർക്കോടുകൂടി പാസായാലും നിങ്ങൾക്ക് ഒരു ജോലി നേടാനുള്ള കഴിവ് ഇല്ലെങ്കിൽ എത്ര ഗോൾഡ് മെഡലിസ്റ് ആണെകിലും കാര്യമില്ല. എങ്ങനെ നിങ്ങൾ ആഗ്രഹിച്ച ജോലി നേടാം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം ഇതിനായി മികച്ച പരിശീലനവും ആവശ്യമാണ് അതിനെക്കുറിച്ചു ചില കാര്യങ്ങൾ ആമുഖമായി മനസിലാക്കാം

1.ബയോഡേറ്റ തയാറാക്കൽ

ഒരു സ്ഥാപനത്തിലേക്ക് ജോലിക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾ പ്രിപ്പയർ ചെയ്യുന്ന നിങ്ങളുടെ ബയോഡേറ്റ അതിൽ ഉൾപ്പെട്ടിരിക്കുന്ന വിശദാംശങ്ങൾ ഇതെല്ലാം നിങ്ങളെ ഒരിക്കൽ പോലും നേരിട്ട് കാണാത്ത വ്യക്തിക്ക് നിങ്ങളാരാണെന്ന് മനസ്സിലാക്കുവാനുള്ള ഒരേ ഒരു ഡോക്യുമെന്റ് ആണ്. ഈ ഡോക്കുമെന്റ് കണ്ട് വെരിഫൈ ചെയ്തു നിങ്ങളെ നൂറു കണക്കിന് അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യുവാൻ സഹായിക്കുന്ന രീതിയിൽ നിങ്ങളുടെ ബയോഡേറ്റ എങ്ങനെ ഉണ്ടാക്കണം എന്നും ഏറ്റവും ലളിതമായി നിങ്ങളെ കുറിച്ച് എങ്ങനെ ഒരു ബയോഡേറ്റയിലൂടെ പറയാം എന്നും പഠിക്കേണ്ടതുണ്ട്. ഒരു ബയോഡേറ്റയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഒരു കവറിങ് ലെറ്റെറിൽ പറയേണ്ടത് എന്തൊക്കെയാണ് തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ. മനസിലാക്കേണ്ടതുണ്ട്.

2. ഇന്റർവ്യൂ

ബയോഡേറ്റ ലഭിച്ച് ബയോഡേറ്റ വിശദാംശങ്ങൾ മനസ്സിലാക്കി അതിൽ നിന്നും മികച്ച കാൻഡിഡേറ്റ്സിനെ ഷോർട്ട്ലിക്സ് ചെയ്തതിനുശേഷം ആണ് ഇൻറർവ്യൂയിലേക്ക് ക്ഷണിക്കുന്നു ഇൻറർവ്യൂവിൽ പങ്കെടുക്കുന്നത് വളരെ എളുപ്പമാണ് പക്ഷേ നൂറുകണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്നും നിങ്ങൾ ആഗ്രഹിച്ച ജോലിക്ക് അപ്പോയിൻമെന്റ് ലഭിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇതിനു ഒരു മികച്ച പരിശീലനം ആവസ്യമാണ്.
സ്ഥാപനങ്ങളിൽ ഇൻറർവ്യൂ ചെല്ലുമ്പോൾ ചോദിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യങ്ങളുണ്ട് നിങ്ങൾക്ക് മുൻപരിചയം ഉണ്ടോ ? സബ്ജക്റ്റിനെ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൃത്യമായി ഉത്തരം നൽകാൻ സാധിക്കുമോ? ഈ സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് നൽകുന്ന ജോലി ഉത്തരവാദിത്വത്തോട് കൂടി ചെയ്യുവാൻ കഴിയുമോ? ഇതെല്ലാം ഒരു സ്ഥാപനത്തിൻറെ അഭിമുഖത്തിൽ ചോദിക്കാൻ സാദ്ധ്യതയുള്ളവയാണ്
ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയുവാൻ നിങ്ങൾക്ക് കഴിയണം.
നിങ്ങൾക്ക് എങ്ങനെ ഒരു ഇൻറർവ്യൂ അഭിമുഖീകരിക്കാൻ കഴിയും? ഇന്റർവ്യൂ ബോർഡ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകണം? ഇന്റർവ്യൂവിനു പോകുന്നതിന് മുമ്പ് നിങൾ എന്തോക്കെ കാര്യങ്ങൾ പഠിച്ചിരിക്കണം? എന്തോക്കെ പറയണം ?എന്തെല്ലാം പറയരുത് ? ഏതെല്ലാം പരിശീലിക്കണം നിങ്ങളുടെ കരിയർ ആഗ്രഹങ്ങളും ഈ സ്ഥാപനത്തിൻറെ ലക്ഷ്യങ്ങളും ഒരുമിച്ച് പോകുന്നത്തിനും ഇൻറർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും എങ്ങനെ സാധിക്കും തുടങ്ങി വിവിധങ്ങളായ വിഷയങ്ങൾ പഠിച്ച പരിശീലിച്ചു പോകുന്നവർക്ക് ജോലി ഉറപ്പാണ് .അതിനായി മികച്ച പരിശീലനം എടുക്കാൻ എന്നുതന്നേ തെയ്യാറെടുക്കു
ഞങ്ങൾ നിങ്ങളെ സഹായിക്കാം

Read More