ഇഷ്ടപ്പെട്ട ജോലി നേടാൻ അറിയേണ്ടതെല്ലാം

പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളിൽ വളരെ ചെറിയ ശതമാനം മാത്രമാണ് മെച്ചപ്പെട്ട ജോലിയിൽ പ്രവേശിക്കുന്നത് കോളേജ് പഠനം പൂർത്തീകരിക്കുന്ന പലർക്കും അവർ പഠിച്ച വിഷയത്തിന് അനുസൃതമായുള്ള ജോലികൾ ലഭിക്കുന്നത് വളരെ വിരളമാണ്. എന്താണ് ഇതിൻറെ കാരണം ? എന്തുകൊണ്ട് വിദ്യാർത്ഥികൾ അവർ പഠിച്ച വിഷയത്തിൽ ജോലി ലഭിക്കുന്നില്ല? ഉയർന്ന മാർക്കോടെ കോഴ്സ് പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾ അവർക്ക് ആഗ്രഹിച്ച ജോലി നേടുവാൻ കഴിയാത്തത് എന്തുകൊണ്ടാണ്? യൂണിവേഴ്സിറ്റി തലത്തിൽ ഡിഗ്രിയും പോസ്റ്റ് ഗ്രാജുവേഷനും പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ പലരും അഭിമൂഹീകരിക്കുന്ന ഒരു പ്രശ്നമാണിത്. ഇഷ്ടപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നതും പ്രവേശിച്ച ജോലി കൃത്യമായി ചെയ്തു മുന്നോട്ടു പോകാൻ കഴിയുന്നതും ഒരു സ്കിൽ ആണ് എത്ര നല്ല മാർക്കോടുകൂടി പാസായാലും നിങ്ങൾക്ക് ഒരു ജോലി നേടാനുള്ള കഴിവ് ഇല്ലെങ്കിൽ എത്ര ഗോൾഡ് മെഡലിസ്റ് ആണെകിലും കാര്യമില്ല. എങ്ങനെ നിങ്ങൾ ആഗ്രഹിച്ച ജോലി നേടാം എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം ഇതിനായി മികച്ച പരിശീലനവും ആവശ്യമാണ് അതിനെക്കുറിച്ചു ചില കാര്യങ്ങൾ ആമുഖമായി മനസിലാക്കാം

1.ബയോഡേറ്റ തയാറാക്കൽ

ഒരു സ്ഥാപനത്തിലേക്ക് ജോലിക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾ പ്രിപ്പയർ ചെയ്യുന്ന നിങ്ങളുടെ ബയോഡേറ്റ അതിൽ ഉൾപ്പെട്ടിരിക്കുന്ന വിശദാംശങ്ങൾ ഇതെല്ലാം നിങ്ങളെ ഒരിക്കൽ പോലും നേരിട്ട് കാണാത്ത വ്യക്തിക്ക് നിങ്ങളാരാണെന്ന് മനസ്സിലാക്കുവാനുള്ള ഒരേ ഒരു ഡോക്യുമെന്റ് ആണ്. ഈ ഡോക്കുമെന്റ് കണ്ട് വെരിഫൈ ചെയ്തു നിങ്ങളെ നൂറു കണക്കിന് അപേക്ഷകരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യുവാൻ സഹായിക്കുന്ന രീതിയിൽ നിങ്ങളുടെ ബയോഡേറ്റ എങ്ങനെ ഉണ്ടാക്കണം എന്നും ഏറ്റവും ലളിതമായി നിങ്ങളെ കുറിച്ച് എങ്ങനെ ഒരു ബയോഡേറ്റയിലൂടെ പറയാം എന്നും പഠിക്കേണ്ടതുണ്ട്. ഒരു ബയോഡേറ്റയിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഒരു കവറിങ് ലെറ്റെറിൽ പറയേണ്ടത് എന്തൊക്കെയാണ് തുടങ്ങി വിവിധങ്ങളായ കാര്യങ്ങൾ. മനസിലാക്കേണ്ടതുണ്ട്.

2. ഇന്റർവ്യൂ

ബയോഡേറ്റ ലഭിച്ച് ബയോഡേറ്റ വിശദാംശങ്ങൾ മനസ്സിലാക്കി അതിൽ നിന്നും മികച്ച കാൻഡിഡേറ്റ്സിനെ ഷോർട്ട്ലിക്സ് ചെയ്തതിനുശേഷം ആണ് ഇൻറർവ്യൂയിലേക്ക് ക്ഷണിക്കുന്നു ഇൻറർവ്യൂവിൽ പങ്കെടുക്കുന്നത് വളരെ എളുപ്പമാണ് പക്ഷേ നൂറുകണക്കിന് ഉദ്യോഗാർത്ഥികളിൽ നിന്നും നിങ്ങൾ ആഗ്രഹിച്ച ജോലിക്ക് അപ്പോയിൻമെന്റ് ലഭിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇതിനു ഒരു മികച്ച പരിശീലനം ആവസ്യമാണ്.
സ്ഥാപനങ്ങളിൽ ഇൻറർവ്യൂ ചെല്ലുമ്പോൾ ചോദിക്കുന്ന പ്രധാനപ്പെട്ട ഒരു ചോദ്യങ്ങളുണ്ട് നിങ്ങൾക്ക് മുൻപരിചയം ഉണ്ടോ ? സബ്ജക്റ്റിനെ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കുമ്പോൾ കൃത്യമായി ഉത്തരം നൽകാൻ സാധിക്കുമോ? ഈ സ്ഥാപനത്തിൽ ജോലിക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾക്ക് നൽകുന്ന ജോലി ഉത്തരവാദിത്വത്തോട് കൂടി ചെയ്യുവാൻ കഴിയുമോ? ഇതെല്ലാം ഒരു സ്ഥാപനത്തിൻറെ അഭിമുഖത്തിൽ ചോദിക്കാൻ സാദ്ധ്യതയുള്ളവയാണ്
ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയുവാൻ നിങ്ങൾക്ക് കഴിയണം.
നിങ്ങൾക്ക് എങ്ങനെ ഒരു ഇൻറർവ്യൂ അഭിമുഖീകരിക്കാൻ കഴിയും? ഇന്റർവ്യൂ ബോർഡ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി നൽകണം? ഇന്റർവ്യൂവിനു പോകുന്നതിന് മുമ്പ് നിങൾ എന്തോക്കെ കാര്യങ്ങൾ പഠിച്ചിരിക്കണം? എന്തോക്കെ പറയണം ?എന്തെല്ലാം പറയരുത് ? ഏതെല്ലാം പരിശീലിക്കണം നിങ്ങളുടെ കരിയർ ആഗ്രഹങ്ങളും ഈ സ്ഥാപനത്തിൻറെ ലക്ഷ്യങ്ങളും ഒരുമിച്ച് പോകുന്നത്തിനും ഇൻറർവ്യൂവിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും എങ്ങനെ സാധിക്കും തുടങ്ങി വിവിധങ്ങളായ വിഷയങ്ങൾ പഠിച്ച പരിശീലിച്ചു പോകുന്നവർക്ക് ജോലി ഉറപ്പാണ് .അതിനായി മികച്ച പരിശീലനം എടുക്കാൻ എന്നുതന്നേ തെയ്യാറെടുക്കു
ഞങ്ങൾ നിങ്ങളെ സഹായിക്കാം